s
പി.എസ്.സി അംഗമായി നിയമിക്കപ്പെട്ട അഡ്വ. ബോസ് അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നു. ചെയർമാൻ ഡോ. എം.ആർ. ബൈജു സമീപം

തിരുവനന്തപുരം ; പി.എസ്.സി അംഗമായി നിയമിക്കപ്പെട്ട അഡ്വ. ബോസ് അഗസ്റ്റിൻ ഇന്നലെ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഡോ. ബി.ആർ. അംബേദ്കർ ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർമാൻ ഡോ. എം.ആർ. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. കമ്മിഷനംഗങ്ങൾ, പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.