തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കോമേഴ്സ്, ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്- കോമേഴ്സിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം (റഗുലർ), ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്- ഒന്നാം ക്ലാസോടുകൂടിയ ബി.ഇ/ ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0471 2222935, 9400006418.