പള്ളിക്കൽ: മടവൂർ തുമ്പോട് ഗവ.സി.എൻ.പി.എസ്.പി സ്കൂൾ പരിമിതികളുടെ നടുവിൽ.അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച ഓടുപാകിയ ഒരു കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. സ്ഥലപരിമിതിയുള്ളതിനാൽ ഓഡിറ്റോറിയത്തിലും കംപ്യൂട്ടർ ലാബിലും മറ്റുമായി ക്ലാസെടുക്കുന്നുണ്ട്.
പകുതി മുറിച്ചതും ഒടിഞ്ഞുവീണതും ഉൾപ്പെടെയുള്ള പാഴ്‌മരങ്ങൾ ഇന്ന് ഈ വിദ്യാലയാങ്കണത്തിൽ ഭീഷണിയായി നിൽക്കുന്നു. മുറിച്ചു മാറ്റാനായി പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമില്ലെന്ന് പരാതിയുണ്ട്.
പാതയോരത്തിന് താഴ്ഭാഗത്ത് സ്കൂൾ സ്ഥിതിചെയ്യുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലെ മഴവെള്ളം ഒലിച്ചുപോകുന്നതിനായി ഇവിടെ നിർമ്മിച്ചിരിക്കുന്ന ഓട കാലങ്ങളായി മണ്ണുനിറഞ്ഞു മൂടിക്കിടക്കുകയാണ്. മഴപെയ്താൽ വിദ്യാലയത്തിൽ ഒരു ചെറുകുളം രൂപപ്പെടും.ഈ ഓട വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്.
സമീപ പുരയിടത്തിലെ മാലിന്യനിക്ഷേപം കാരണം സ്കൂളിലെ വർണക്കൂടാരം പദ്ധതിയിലൂടെ നിർമ്മിച്ച ഗുഹയുടെ അടുത്തെത്താൻ പോലും കഴിയാത്ത അവസ്ഥയാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും. സ്കൂളിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണെന്ന് അദ്ധ്യാപകർ പരാതിപ്പെടുന്നു.
വിദ്യാർത്ഥികൾ - 150ഓളം
ആവശ്യങ്ങൾ