വർക്കല: യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ അന്തർ ദേശീയ സർട്ടിഫിക്കേഷനോട് കൂടിയ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ജർമ്മൻ കമ്പനിയായ ടി.യു.വി റൈൻ ലാൻഡുമായി ധാരണാപത്രം ഒപ്പുവച്ചു. വിൻഡ് ടെക്നോളജി, മെക്കാനിക്കൽ ഇലക്ട്രിക്കൽ പ്ലംബിംഗ് (എം.ഇ.പി) ക്യു.എ /ക്യു.സി ഇൻ സിവിൽ എന്നിവയാണ് കോഴ്സുകൾ. യോഗ്യത:ബി.ടെക്/ഡിപ്ലോമ.അതിനൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വ്യാവസായിക തൊഴിൽ മേഖലകളിൽ പരിശീലനം നൽകി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ഒപ്പം വിദ്യാർത്ഥികളുടെ സ്കിൽ മെച്ചപ്പെടുത്താനുമാണ് ടി.യു.വി റൈൻ ലാൻഡുമായുള്ള പങ്കാളിത്തത്തിലൂടെ യു.കെ.എഫ് ലക്ഷ്യമിടുന്നതെന്ന് കോളേജ് ചെയർമാൻ ഡോ. എസ്. ബസന്ത് പറഞ്ഞു. പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി കോളേജ് അധികൃതർ അറിയിച്ചു.