
തിരുവനന്തപുരം: നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാർഡിൽ ചെഷയർ ഹോമിലും ഗ്രീൻവാലി റസിഡൻസ് അസോസിയേഷനിലും ആരംഭിക്കുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയർ എസ്.ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു,വിദ്യാഭ്യാസ- കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. ശരണ്യ, കൗൺസിലർമാരായ അഡ്വ.അംശുവാമദേവൻ,അജിത് രവീന്ദ്രൻ,ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജോസഫ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.