ആറ്റിങ്ങൽ: സി.ഐ.ടി.യു അഖിലേന്ത്യാ അവകാശദിനത്തോടനുബന്ധിച്ച് ഇന്ന് അഖിലേന്ത്യാതലത്തിൽ തൊഴിലാളികളുടെ അവകാശ ദിനമായി ആചരിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ രാവിലെ ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പോസ്റ്റാഫീസ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എൻ. സായികുമാർ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തുമെന്ന് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ ഭാരവാഹികളായ എം.മുരളിയും അഞ്ചുതെങ്ങ് സുരേന്ദ്രനും അഭ്യർത്ഥിച്ചു.