s

സി.ടി.സി.ആർ.ഐ സ്ഥാപക ദിനം ഗവർണർ ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: പാവപ്പെട്ടവരുടേതെന്നു വിശേഷണമുള്ള കിഴങ്ങുവിളകൾ എല്ലാവരുടെയും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ 61ാമത് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പുതിയ പ്രസിദ്ധീകരണങ്ങളും ഗവർണർ പ്രകാശനം ചെയ്തു. മികച്ച കിഴങ്ങുവിള കർഷകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു.
സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി. ബൈജു അദ്ധ്യക്ഷനായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ, ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ.ജി.സുജ എന്നിവർ പങ്കെടുത്തു. സി.ടി.സി.ആർ.ഐ യുടെ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളും തയാറാക്കിയിരുന്നു.