ബാലരാമപുരം: സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിൽ ജി.ആ‍ർ പബ്ലിക് സ്കൂളിലെ അമൽജിത്ത് കൂടുതൽ മാർക്ക് നേടി.പത്താം ക്ലാസ് പരീക്ഷയിൽ മാത്‌സ് വിഭാഗത്തിൽ അമൽജിത്ത് ആയിരുന്നു സ്കൂൾ ടോപ്പർ.89.4 ശതമാനം മാർക്ക് നേടിയ അമൽജിത്ത് പുനർമൂല്യനിർണയത്തിൽ 92 ശതമാനം മാർക്ക് കരസ്ഥമാക്കുകയായിരുന്നു.