തിരുവനന്തപുരം:കോൺട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലുൾപ്പെട്ട ജീവനക്കാർക്കും ആർജിതാവധി സറണ്ടർ ചെയ്ത് തുക പണമായി കൈപ്പറ്റാമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കുന്നതിനായാണ് പുതിയ ഉത്തരവ്.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഇത് നടപ്പാക്കും.
സർക്കാർ വകുപ്പുകൾ, സർവ്വകലാശാലകൾ ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, ക്ഷേമബോർഡുകൾ,സഹകരണ സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.