തിരുവനന്തപുരം: അന്നനാളത്തിൽ ദ്വാരമുണ്ടാവുന്നതും നെഞ്ചിൽ ഫ്ളൂയിഡ് നിറയുന്നതുമായ ബോർഹാവേ സിൻഡ്രോമിന് നൂതന ചികിത്സയുമായി തിരുവനന്തപുരം കിംസ്‌ഹെൽത്ത്.നെഗറ്റീവ് പ്രഷർ ഉപയോഗിച്ച് അന്നനാളത്തിലെ മുറിവുകൾ ഭേദമാക്കുന്ന എൻഡോവാക് തെറാപ്പിയിലൂടെയാണ് 53കാരനെ സുഖപ്പെടുത്തിയത്.

കഠിനമായ നെഞ്ചുവേദനയും ഛർദ്ദിയുമായാണ് രോഗി കിംസ്‌ഹെൽത്തിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു.ഛർദ്ദിയെ തുടർന്നുണ്ടായ അമിതമർദ്ദം മൂലം അന്നനാളത്തിൽ ദ്വാരമുണ്ടായതാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കൽ ചെയർ ഡോ.ഷിറാസ് അഹമ്മദ് റാത്തർ പറഞ്ഞു.കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ മരണ സാദ്ധ്യത വളരെ കൂടുതലാണ്.

ഹെപ്പറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം ചീഫ് കോഓർഡിനേറ്റർ ആൻഡ് സീനിയർ കൺസൾട്ടന്റുമായ ഡോ.ടി.യു.ഷബീറലി,കൺസൾട്ടന്റ് ഡോ.വർഗീസ് യെൽദോ,ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.മധു ശശിധരൻ,ഡോ.അജിത് കെ.നായർ,ഡോ.ഹാരിഷ് കരീം,അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.പി.അരുൺ,കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കോഓർഡിനേറ്ററുമായ ഡോ.ഷാജി പാലങ്ങാടൻ,അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.എ.ഹാഷിർ എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.