തിരുവനന്തപുരം: വേൾഡ് പ്ലാസ്റ്റിക് സർജറി ദിനത്തോട് അുബന്ധിച്ച് എസ്.കെ ആശുപത്രിയിൽ 15ന് രാവിലെ 10 മുതൽ 12 മണി വരെ പ്ലാസ്റ്റിക് ആൻ‌ഡ് കോസ്മെറ്റിക് സർജറിയെപ്പറ്റി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തും. രാവിലെ 10 മുതൽ 12 മണി വരെ നടക്കുന്ന പരിപാടിക്ക് വിദഗ്ദ്ധ പ്ലാസ്റ്റിക് സർജറി ഡോക്ടർമാരായ ഡോ.ശ്രീകുമാർ, ഡോ.ശാരിക എന്നിവർ നേതൃത്വം നൽകും.അന്നേദിവസം സൗജന്യ ഒ.പി സേവനം ലഭിക്കും. 15 മുതൽ 22 വരെ നടത്തുന്ന പ്ലാസ്റ്റിക് ആൻ‌ഡ് കോസ്മെറ്റിക് സർജറി കാമ്പെയിനിൽ പി.ആർ.പി തെറാപ്പി, മെഡിക്കൽ ഫേഷ്യൽസ് എന്നിവയ്ക്ക് ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 0471 2944444, 9496250008.