
തിരുവനന്തപുരം: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അമേരിക്കൻ ഫുൾബ്രൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് എഡ്യുക്കേഷണൽ എക്സ്ചേഞ്ച് പ്രോഗ്രാമിൽ സിമ്പോസിയം നടത്തി. ഭാഷാ സാഹിത്യ- വിവര സാങ്കേതിക വിദ്യകളിലൂടെയുള്ള സാംസ്കാരിക സംവേദനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പരിപാടി റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയി ഉദ്ഘാടനം ചെയ്തു. ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. യു.എസിലെ അദ്ധ്യാപികമാരായ ക്രിസ്റ്റീന ലോറൻസ്, ലോറാംകോറൽ, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് പ്രൊഫസർ ഡോ. സി.എ.ലാൽ, ഡിപ്പാർട്ട്മെന്റ് ഒഫ് എഡ്യുക്കേഷൻ അസി. പ്രൊഫസർ ഡോ. ദിവ്യ സി.സേനൻ, ഡോ. ജോർജ്, ജോസ് ഡി.സുജീവ്, അദ്ധ്യാപകരായ ആർ.അഭിലാഷ്, എ.ഗ്ലേവിയസ്, ലിറ്റി ലൂസിയ സൈമൺ തുടങ്ങിയവർ പ്രബന്ധാവതരണങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. പ്രോഗ്രാം 11 ന് സമാപിക്കും.