ചിറയിൻകീഴ്: അഴൂർ - മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിന് കീഴിലുള്ള മന്നം ബാലസമാജത്തിന്റെ പൊതുയോഗം എൻ.എസ്.എസ് മേഖലാ കൺവീനർ ഡോ.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി ബി.കൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻപിള്ള, മുട്ടപ്പലം വിജയകുമാർ, കെ.പി ഭദ്രാമ്മ,എൽ.സജിതകുമാരി എന്നിവർ പങ്കെടുത്തു. മന്നം ബാലസമാജം ഭരണസമിതി അംഗങ്ങളായി അഭിനവ് കൃഷ്ണ.ബി (പ്രസിഡന്റ്),സരിഗ (വൈസ് പ്രസിഡന്റ്),വർഷ സുരേഷ് (സെക്രട്ടറി), കൃത്യദ.എച്ച് (ജോയിന്റ് സെക്രട്ടറി), ഭവ്യ എ.കെ (ട്രഷറർ), ദക്ഷാശങ്കർ, മഹേഷ് എം.എസ്, ദേവയാനി കെ.ആർ,വൈഗ സുരേഷ് (അംഗങ്ങൾ),ദേവയാനി കെ.ആർ, വൈഗ സുരേഷ് (താലൂക്ക് യൂണിയൻ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.