karan-johar

വാടക ഗർഭപാത്രത്തിലൂടെയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ മക്കളായ യാഹിനെയും റൂഹിയേയും സ്വന്തമാക്കിയത്. സിംഗിൾ പാരന്റായി മക്കളെ വളർത്തിക്കൊണ്ടു വരുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് കരൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? ആരാണ് ഞങ്ങളുടെ അമ്മ? തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾ ചോദിക്കാൻ തുടങ്ങിയത് ആവശ്യമായ മാർഗനിർദ്ദേശം തേടാൻ പ്രേരിപ്പിച്ചു എന്നു കരൺ ജോഹർ പറയുന്നു. കരണിന്റെ 81 വയസുള്ള അമ്മ ഹിരുവാണ് കരണിന്റെ അസാന്നിദ്ധ്യത്തിൽ മക്കളെ പരിപാലിക്കുന്നത്.

കുട്ടിക്കാലത്ത് മറ്റ് ആൺകുട്ടികളെ പോലായാകണമെന്ന് മാതാപിതാക്കൾ പലപ്പോഴും പറയുമായിരുന്നു. എന്നാൽ തന്നെപ്പോലുള്ള കുട്ടികളെ അംഗീകരിക്കാൻ സമൂഹം വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും കരൺ പറഞ്ഞു.