അപൂർവ രോഗത്തിന്റെ പിടിയിലെന്ന് തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടി. ലാഫിംഗ് ഡിസീസ് (ഡ്യൂഡോബുൾബാർ ഇഫക്ട്) എന്നതാണ് അനുഷ്‌കയെ ബാധിച്ച രോഗം. ചിരി എങ്ങനെയാണ് ഒരു അസുഖമാകുക എന്ന് ആരുമൊന്ന് ചിന്തിക്കും. എന്നാൽ ചിരി അനുഷ്കയെ അസ്വസ്ഥയാക്കുന്നു. അടുത്തിടെയാണ് അനുഷ്ക തന്റെ രോഗവിവരം വെളിപ്പെടുത്തിയത്. ''എനിക്ക് ലാഫിംഗ് ഡിസീസുണ്ട്. നിങ്ങൾ ചിന്തിച്ചേക്കാം. ചിരിക്കുന്നതൊരു പ്രശ്നമാണോ എന്ന്. എന്നാൽ എന്നെ സംബന്ധിച്ച് അങ്ങനെയാണ്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ, എനിക്ക് 15 മുതൽ 20 മിനിട്ട് വരെ നിറുത്താൻ കഴിയില്ല. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഞാൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുന്നു. ഷൂട്ടിംഗ് പല തവണ നിറുത്തിവയ്ക്കേണ്ടിവന്നിട്ടുണ്ട്. അനുഷ്കയുടെ വാക്കുകൾ.