varkala-mandalam-

വർക്കല: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി വർക്കല മണ്ഡലം സമ്മേളനം മടവൂരിൽ നടന്നു.വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാഥികൻ പുളിമാത്ത് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. വിജയമ്മ , ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീജാഷൈജുദേവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ എ.ഹസീന,സി.അജിതൻ , മടവൂർ പഞ്ചായത്ത് അസി.സെക്രട്ടറിയും മാലിന്യ സംസ്കരണ നോഡൽ ഓഫീസറുമായ എൽ.സ്മിത , മുരുക മൂർത്തി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ജി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് നാസർ മുത്താന അദ്ധ്യക്ഷത വഹിച്ചു. ഡോ.പി. അജിത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഡോ. അശോക് ശങ്കർ ( പ്രസിഡന്റ് ),നാസർ മുത്താന (വൈസ് പ്രസിഡന്റ് ), മുത്താന സുധാകരൻ (സെക്രട്ടറി) ,പി.ശശിധരൻ നായർ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.