മലയിൻകീഴ്: പൊതുവഴികളിലും പ്രധാന റോഡുകളിലും വ്യാപക മാലിന്യ നിക്ഷേപം. കാട്ടുവിള- ചെറുകോട് മുക്കാം പാലമൂട് റോഡിൽ മുക്കം പാലമൂടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യമല തന്നെ രൂപപ്പെട്ടിട്ടുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മഞ്ചാടി വാർഡിൽ ഉൾപ്പെട്ട
ഭാഗത്തും ലോഡ് കണക്കിനാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
ചെറുകോട്-കാട്ടുവിള നവീകരിച്ച റോഡിന് ഇരുവശത്തും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യത്തിന്റെ ദുർഗന്ധം കാരണം വഴിയാത്രക്കാരും ദുരിതത്തിലാണ്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. വഴിപോക്കരും വാഹന യാത്രക്കാരും ദുർഗന്ധം സഹിച്ച് മൂക്ക് പൊത്തി പോകേണ്ട ഗതികേടിലാണ്.
തെരുവുനായ ശല്യവും
ചാക്കുകളിലും കൂറ്റൻ കവറുകളിലുമായി കൊണ്ടിടുന്ന മാലിന്യപ്പൊതികൾ തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നത് പതിവായിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്.
തോട് മലിനമാകുന്നു
മഴക്കാലത്ത് മാലിന്യം അഴുകി അഭയ ഗ്രാമത്തിന് സമീപത്തെ തോട്ടിലാണ് പതിക്കുന്നത്. തോട് മലിനമാകുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
പ്രദേശത്തുള്ള നിരവധി കിണറുകളിലും മലിനജലം ഒഴുകി എത്തുന്നതിനാൽ കുടിവെള്ളവും മലിനമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തി
മാലിന്യ നിർമ്മാർജ്ജനത്തിന് നിരവധി പദ്ധതികൾ ഉണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ബിജു പേയാട്
കോൺഗ്രസ് പേയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്.