വിതുര: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ അനിഴം ഹൗസിൽ ആർ.വി.വിഷ്ണുവിന്റെ പതിനാറാം ചരമദിനമായ ഇന്ന് വിഷ്ണുവിന്റെ സ്മരണനിലനിർത്തുന്നതിനായി നന്ദിയോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൊട്ടൻചിറ ഫാംജഗ്ഷനിൽ രാവിലെ 11ന് ഓർമ്മമരം നടും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ എന്നിവർ പങ്കെടുക്കും.