വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പനയറ പാടശേഖരസമിതിയുടെയും ആഭിമുഖ്യത്തിൽ പിച്ചകശ്ശേരി പാടശേഖരത്തിലെ 5ഏക്കർ സ്ഥലത്ത് കൃഷിയിറക്കി.35 വർഷങ്ങളായി കൃഷിയില്ലാതെ കിടന്ന പാടത്ത് പാടശേഖരസമിതിയും അഗ്രോ സർവീസ് സെന്ററും സംയുക്തമായാണ് നെൽകൃഷി നടത്തുന്നത്. ജില്ലാപഞ്ചായത്തംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്തു.ഞാറുനടീൽ പാട്ടുകളുമായി പനയറ എൽ.പി.എസിലെയും, മുത്താന ആർ.കെ.എം യു.പി.എസിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ മുഖ്യാഥിതിയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലീനിസ്,മെമ്പർമാരായ ജി.എസ്.സുനിൽ,അഭിരാജ്,കെ.ബി മോഹൻലാൽ,കൃഷി അസിസ്റ്റന്റ് പ്രേമവല്ലി,പഞ്ചായത്ത് കൃഷി ഓഫീസർ റോഷ്‌ന,പനയറ പാടശേഖര സമിതി സെക്രട്ടറി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.