water

തിരുവനന്തപുരം: എ.ഡി.ബി വായ്പയെടുത്ത് തിരുവനന്തപുരം,കൊച്ചി നഗരങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമ്പോൾ വിതരണം സ്വകാര്യവത്കരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. മീറ്റർ റീഡിംഗ്,റവന്യു പിരിക്കൽ,ഉപഭോക്താക്കൾക്ക് ബിൽ നൽകൽ എന്നിവയെല്ലാം ജല അതോറിട്ടി നേരിട്ടായിരിക്കും. താരിഫ് നിശ്ചയിക്കുന്നതും അതോറിട്ടിയാണ്. ജനങ്ങളെയും ജീവനക്കാരെയും ബോദ്ധ്യപ്പെടുത്താനാവാത്ത ഒരു വ്യവസ്ഥയും എ.ഡി.ബി പദ്ധതിയിലുണ്ടാവില്ല. പത്തുവർഷത്തെ പദ്ധതി നടത്തിപ്പിൽ പരിപാലന ചുമതല മാത്രമാണ് സ്വകാര്യവത്കരിക്കുന്നത്. മേൽനോട്ടം,നിരീക്ഷണം എന്നിവ ജലഅതോറിട്ടിക്കായിരിക്കും. കൊച്ചിയിലേക്ക് എ.ഡി.ബിയിൽ നിന്ന് 2511കോടി ജലഅതോറിട്ടിയല്ല,സർക്കാരാണ് വായ്പയെടുക്കുന്നതെന്നും ജി.എസ്.ജയലാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.