പാലോട്: പാലുവള്ളി ഗവ.യു.പി സ്കൂളിലെ ഗാന്ധിദർശൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും,കുട്ടികൾ നിർമ്മിച്ച സ്വദേശി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്.എസ്.സജീഷ് അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,വാർഡ് മെമ്പർ കടുവാച്ചിറ സനൽ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് അനീസ സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.