ആലപ്പുഴ : കുട്ടനാട്ടിലെ 13 ഗ്രാമ പഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി ഒമ്പത് പാക്കേജുകളായി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 241 കോടി രൂപയായിരുന്നത് പുതുക്കി 385 കോടി രൂപയായി വർദ്ധിപ്പിച്ചു. 30 എം.എൽ.ഡി ശേഷിയുള്ള തലവടിയിലെ ശുദ്ധീകരണശാലയ്ക്കടക്കം അനുമതി നൽകി. വിതരണ കുഴലുകൾ സ്ഥാപിക്കുന്നതിന് പൂർണമായും ടെൻഡർ നൽകി. ശേഷിക്കുന്നവ പൂർത്തിയാക്കി വരുന്നതായും തോമസ് കെ.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.