hi

കിളിമാനൂർ: ഹരിതകർമ്മ സേനയ്ക്ക് മുതൽ കൂട്ടാകാൻ നഗരൂർ ഗ്രാമപഞ്ചായത്തിലെ ചെമ്മരത്തുമുക്കിൽ പച്ചത്തുരുത്ത് ഒരുക്കി ഹരിത കേരളം മിഷൻ.പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന എം.സി.എഫിൽ മാലിന്യ സംസ്കരണത്തിന് പുറമേ പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.പരിപാലന മികവിലൂടെ പച്ചത്തുരുത്തിനെ ഒരു മധുര വനമാക്കി മാറ്റുന്നതിനും അതിലൂടെ ഒരു വരുമാന സ്രോതസ് കണ്ടെത്തുന്നതിനും ഹരിത കർമ്മ സേനയ്ക്ക് സാധിക്കും.പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി എ.എസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത നിർവഹിച്ചു.രേവതി ആർ.എസ് സ്വാഗതവും ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പ്രവീൺ.പി നന്ദിയും പറഞ്ഞു.