k

കിളിമാനൂർ: പ്രിയദർശിനി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ വിവിധ പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും സംസ്ഥാനതലത്തിൽ മികച്ച വിജയം നേടിയവർ എം.ബി.ബി.എസ് പരീക്ഷയിൽ ജില്ലാതലത്തിൽ ഫസ്റ്റ് ക്ലാസ് നേടിയ വിദ്യാർത്ഥിനി ഉൾപ്പെടെ ഇരുന്നൂറോളം വിദ്യാർത്ഥി പ്രതിഭകളെ വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ട്രസ്റ്റ് സെക്രട്ടറിയുമായ എസ്.സുസ്മിത സ്വാഗതം പറഞ്ഞു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി.സൊണാൾജ്,എൻ.ആർ.ജോഷി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരും ട്രസ്റ്റ് അംഗങ്ങളുമായ സി.രുഗ്മിണിയമ്മ,ജി.ശാന്തകുമാരി,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശിവപ്രസാദ്,ജനപ്രതിനിധിയും ട്രസ്റ്റ് മെമ്പറുമായ ബി.ജയചന്ദ്രൻ,ജനപ്രതിനിധികളായ സുരേഷ് എ.എസ്,ജി.രവീന്ദ്ര ഗോപാൽ,ആശ.എ.എസ്,ട്രസ്റ്റ് വൈസ് ചെയർമാൻ പുല്ലയിൽ ശ്രീധരൻ പിള്ള,കെ.ശശിധരൻ,ഷൈജുലാൽ,കൊടുവഴന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയി സോമൻ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് സെക്രട്ടറി ഷൈജു നന്ദി പറഞ്ഞു.