hi

കിളിമാനൂർ: രാഷ്ട്രനിർമ്മാണത്തിന് യുവ എൻജിനിയർമാരുടെ പങ്ക് സുപ്രധാനമെന്ന് എൽ.ബി.എസ് ഡയറക്ടർ ഡോ.എം.അബ്ദുൽ റഹുമാൻ പറഞ്ഞു.കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കോളർഷിപ്പ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുൻ എക്സിക്യുട്ടിവ് മെമ്പർ പ്രകാശ് നടേശൻ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ സ്വാഗതം പറഞ്ഞു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,കോളേജിന്റെ ഡയറക്ടർ റിട്ടയേർഡ് ബ്രിഗേഡിയർ കെ.എസ്.ഷാജി,സ്കോളർഷിപ്പ് കമ്മിറ്റി കൺവീനർ ജി.സതീശൻ,കമ്മിറ്റി അംഗം പി.രവീന്ദ്രൻ,ട്രസ്റ്റി കോഓർഡിനേറ്റർ അനിതാവിജയൻ,ട്രസ്റ്റ് അംഗങ്ങളായ മാധവൻ രാജീവ്,പ്രേം രാജ് ഗോപാലൻ എന്നിവർ സംസാരിച്ചു.