വെഞ്ഞാറമൂട്: ഹോട്ടലിലെ കണ്ണാടിപ്പെട്ടിയിലെ പലഹാരങ്ങൾ പൂച്ച തിന്നു. അധികൃതരെത്തി കടയടപ്പിച്ചു. നെല്ലനാട് പ‍ഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയിൽ രണ്ട് ദിവസം മുൻപാണ് സംഭവം. ഒരു വഴിയാത്രക്കാരൻ കടയുടെ കണ്ണാടി അലമാരയിൽ പൂച്ച ഇരുന്ന് വില്പനയ്ക്ക് വച്ചിരുന്ന പലഹാരം കഴിക്കുന്നത് കണ്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയായിൽ നൽകിയിരുന്നു. വീഡിയോ വൈറലായതോടെ നെല്ലനാട് പ‍ഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കടയിലെത്തി പരിശോധന നടത്തി.പരിസര ശുചീകരണമില്ലാത്തതിനാലും മതിയായ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് കട അടച്ചിടാൻ നിർദേശം നൽകിയത്.