റീൽസിലൂടെയും മറ്റും സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിങായ താര പുത്രിയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ. കുടുംബത്തോടൊപ്പം രസകരമായ ധാരാളം റീലുകളും ഡാൻസ് വീഡിയോകളുമായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. നല്ലൊരു നർത്തകി കൂടിയാണ് കല്യാണി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ഡാൻസ് വീഡിയോ ശ്രദ്ധ നേടുന്നു. ട്രെൻഡിങ്ങ് ആർട്ടിസ്റ്റായ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണി നൃത്ത ചുവടുകൾ വയ്ക്കുന്നത്. അഭിഷേക് തന്നെയാണ് കൊറിയോഗ്രാഫി. ബോൾഡ് ലുക്കിലുള്ള കല്യാണിയുടെ ഈ വീഡിയോയ്ക്ക് അനാർക്കലി മരിക്കാർ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ കമന്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും കല്യാണി ഇതിന് മുൻപും നൃത്തം ചെയ്തിട്ടുണ്ട്.