വെഞ്ഞാറമൂട്: കേടായ ബൾബുകൾ മാറ്റിയിടാത്തതിനാൽ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ ഇരുട്ടിൽ. ഇതുസംബന്ധിച്ച് ഹെഡ് ഓഫീസിൽ അറിയിക്കുകയും മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.ആഴ്ചകളായി ഈ സ്ഥിതി തുടരുകയാണ്. പകൽ പോലും സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും ശല്യമുള്ള ഡിപ്പോയിൽ രാത്രികാലത്ത് ദുരിതം കൂടുതലാണ്.കൂടാതെ സർവീസ് നിറുത്തി ബസുകൾ ഒതുക്കിയിട്ട് പോയാൽ ഇതിന്റെ മറവും ഇരുട്ടും കൂടിയായാൽ ശല്യം പിന്നെയും വർദ്ധിക്കുമെന്നും പറയുന്നു.മുൻപ് ഒതുക്കിയിട്ടിരിക്കുന്ന ബസുകളിൽ നിന്ന് ഡീസൽ ചോർത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.