കല്ലമ്പലം: നെൽക്കൃഷിക്കായി പാടം ഏറ്റെടുത്ത് കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ എസ്.പി.സി കേഡറ്റുകൾ മാതൃകയായി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 42 സെന്റ് കൃഷിഭൂമിയാണ് കേഡറ്റുകൾ ഏറ്റെടുത്തത്.ഞാറുനടീൽ ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് നിർവഹിച്ചു.ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. പ്രഥമാദ്ധ്യാപിക ലക്ഷ്മി വി.എസ്, പി.ടി.എ പ്രസിഡന്റ് നാദർഷ എ.വി,അദ്ധ്യാപകരായ അജീഷ്.എസ്.എസ്, ഹരിശങ്കർ,ശാന്തി എസ്.എൽ.കുറുപ്പ്,തുഷാര.എസ്.എസ് എന്നിവർ പങ്കെടുത്തു.