ആറ്റിങ്ങൽ: അഖിലേന്ത്യ അവകാശദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എം.മുരളി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,വി.വിജയകുമാർ,എസ്.ചന്ദ്രൻ, ബി.പ്രശോഭനൻ, അഡ്വ.സി.ജെ.രാജേഷ് കുമാർ, ബി.രാജീവ്, ആർ.ജെറാൾഡ് എന്നിവർ സംസാരിച്ചു. ആർ.രാജശേഖരൻ, ലോറൻസ്,ടി.ബിജു, പി.വി.സുനിൽകുമാർ,ഡി.ബിനു,ലിജാബോസ്,ആർ.അനിത, ഗായത്രി ദേവി, എ.ആർ.റസൽ,കെ.ശിവദാസ്,ശിവൻപിള്ള,സന്തോഷ് കുമാർ,ബി.സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. സി.ഐ.ടി.യു മുൻ സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കിഴക്കേനാലുമുക്കിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു.