തിരുവനന്തപുരം: ആധാർ മസ്റ്ററിംഗിന്റെ പേരിൽ പാചകവാതക ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മസ്റ്ററിംഗ് എട്ട് മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാൻ വേണ്ടിയാണിതെന്നും മന്ത്രി പറഞ്ഞു. ഗ്യാസ് നൽകാനെത്തുന്ന ജീവനക്കാർ മൊബൈൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കും. ഇതു കൂടാതെ ഉപഭോക്താക്കൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വന്തമായി മസ്റ്ററിംഗ് പൂർത്തിയാക്കാനും സാധിക്കും. മസ്റ്ററിംഗിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.