കടയ്ക്കാവൂർ: വക്കം- അഞ്ചുതെങ്ങ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവിൽ പാലം വരുന്നതുവരെ ഒരു ചങ്ങാടം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക്കര കോൺഗ്രസ് കൂട്ടായ്മ അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകി. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു ചങ്ങാടവും രണ്ട് കടത്തുവള്ളവും ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കടത്തുവള്ളം മാത്രമാണുള്ളത്. ഒരു ചങ്ങാടം കൂടി അനുവദിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.