മുടപുരം: പ്ലസ്ടുവിന് 1200ൽ 1200 മാർക്ക് വാങ്ങിയ കുട്ടിയെയും പ്ലസ്ടു,എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ കുട്ടികളെയും കോൺഗ്രസ് ഇടയ്‌ക്കോട് 19-ാം വാർഡ് കമ്മിറ്റി അനുമോദിച്ചു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പ്രതീപ് മണി,ഇടയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൻ,ഇടയ്‌ക്കോട് ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വലിയവിള അനിൽ,സുമ പ്രതീപ്,ലാൽ കോരാണി,അശോകൻ കോരാണി,സരസ്വതി കോരാണി,അനീഷ് ഊര് പൊയ്ക,സതീശൻ പൊയ്കമുക്ക്,ആശ,കെ.എസ്.മുരളി എന്നിവർ സംസാരിച്ചു.