muthalappozhi-accident

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമാതുറ സ്വദേശികളായ നബീൽ, സജിൻ എന്നിവരാണ് രക്ഷപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടം. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. പെരുമാതുറ സ്വദേശി സലിമിന്റെ ഫിർദൗസ് എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വള്ളത്തിലുണ്ടായിരുന്ന മീനും എൻജിനും നഷ്ടപ്പെട്ടു. 4 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സലിം പറഞ്ഞു.