നെടുമങ്ങാട്: താലൂക്കുതല വായനാപക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും മന്നൂർക്കോണം പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികൾക്ക് അനുമോദനം,വായനാ കത്തെഴുത്ത് മത്സരവിജയികൾക്ക് സമ്മാനവിതരണം,ലൈബ്രറിയിലെ വായനക്കാർക്കിടയിൽ നടത്തിയ നറുക്കെടുപ്പ് വിജയിക്കുള്ള പുസ്തകവിതരണം എന്നിവയും നടന്നു. ആനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പാണയം നിസാർ,താലൂക്ക് ലൈബ്രറി സെക്രട്ടറി ഗോപാലകൃഷ്ണൻ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അശോക് കുമാർ,പീപ്പിൾസ് ലൈബ്രറി സെക്രട്ടറി അനന്തകൃഷ്ണൻ വി.എസ്,ലൈബ്രറി പ്രസിഡന്റ് സഞ്ജു.ആർ തുടങ്ങിയവർ സംസാരിച്ചു.