നെടുമങ്ങാട്: വിദ്യാഭ്യാസ ബന്ദിന്റെ മറവിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻനായർ അദ്ധ്യക്ഷത വഹിച്ചു.അഫ്സൽ വാളിക്കോട്,നൗഫൽ.എ,ഷഹനാസ്മുദ്ദീൻ,ഷാഹിം.എ,അഭിജിത്ത്,മുഹമ്മദ്.വൈ തുടങ്ങിയവർ പങ്കെടുത്തു.