തിരുവനന്തപുരം:മാലിന്യമുക്തം നവകേരളം ജില്ലാതല ശില്പശാല വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ കളക്ടർ ജെറോമിക് ജോർജ്,അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,ശുചിത്വ മിഷൻ എക്സിക്യുട്ടിവ് ഡയറക്ടർ യു.വി.ജോസ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോർക്കുന്ന ജനകീയ ക്യാമ്പയിനായി ഇത് മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 7-ാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയുടെ സ്ഥാനം ക്യാമ്പയിനിലൂടെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജോയിന്റ് ഡയറക്ടർ കെ.പ്രശാന്ത് കുമാർ,അസി.ഡയറക്ടർ ആർ.രഞ്ജിത,ക്യാമ്പയിൻ കോകോഓർഡിനേറ്റർ കെ.ജി.ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.ശില്പശാല ഇന്ന് സമാപിക്കും.