നെടുമങ്ങാട്: മന്നൂർക്കോണം പീപ്പിൾസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണപ്പൂക്കൃഷി ആരംഭിച്ചു.സെപ്തംബറിൽ ആരംഭിക്കുന്ന പീപ്പിൾസ് ഫെസ്റ്റ് 2024ന്റെ ഭാഗമായി 'ഓണവസന്തം' എന്ന പേരിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ അത്തപ്പൂ ലഭ്യമാക്കുകയാണ് ലക്ഷ്യം.ആനാട് ഗ്രാമപഞ്ചായത്തിന്റെ 'പൂവനി' പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ ഉദ്ഘാടനം ചെയ്തു.