മലയിൻകീഴ്: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി ദ്രോഹ നിലപാടുകളിലും തൊഴിൽ നഷ്ടപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. വിളപ്പിൽ ഏരിയായിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പേയാട് ജംഗ്ഷനിൽ നിന്ന് പോസ്റ്റോഫീസ് വരെ മാർച്ച് നടത്തി.തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.എ.സുന്ദർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി കൺവീനർ വി.എസ്.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. നേതാക്കളായ ആർ.വേലപ്പൻ പിള്ള,എ.എം.ഷാഹി,സജിന കുമാർ,പേയാട് രതീഷ് കുമാർ,മുരളീധരൻ നായർ,ഷൺമുഖൻ എന്നിവർ സംസാരിച്ചു. കരിപ്പൂര് ചുമട്ടു തൊഴിലാളി ജോണിക്ക് ചികിത്സാസഹായം നൽകി.പേയാട് രജ്ഞിത്ത് നന്ദി പറഞ്ഞു.