gireesh-puliyur

വർക്കല: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായിക്കര കുമാരനാശാൻ സ്മാരകത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ കവികൾ ആശാന് അക്ഷരങ്ങൾ കൊണ്ട് കാവ്യാഞ്ജലി അർപ്പിച്ചു. കവി ഗിരീഷ് പുലിയൂർ കാവ്യാഞ്ജലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജു.ടി അദ്ധ്യക്ഷത വഹിച്ചു.രതീഷ് ഇളമാട്,അനൂപ് തിരുപുറം,വിജു.ടി,എസ്.നിധീഷ്,അശ്വതി ശിവകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ആശാൻ സ്മാരക സമിതി ഭാരവാഹികളായ പ്രൊഫ.ഭുവനേന്ദ്രൻ,വി.ലൈജു,അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് എന്നിവർ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ.പി.എ തിരുവനന്തപുരം റൂറൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.സുനിൽകുമാർ സ്വാഗതവും സമ്മേളന സ്വാഗതസംഘം ചെയർമാൻ രഞ്ജിത്ത്.ആർ.എസ് നന്ദിയും പറഞ്ഞു.