പാങ്ങോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ കല്ലുമല വീട്ടിൽ ബാബുവിന്റെ ഭാര്യ ഗീതബാബു(54)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് നെടുമങ്ങാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചൊവ്വ വൈകിട്ട് മരിച്ചു. മക്കൾ: ശരണ്യബാബു, പരേതനായ ശരത് ബാബു. മരുമക്കൾ: ലിലിസുജ, രോഹിണി.