തിരുവനന്തപുരം : ഓട്ടിസവും മറ്റു മാനസികവും ശാരീരികവുമായ വെല്ലുവിളികളും നേരിടുന്നവർക്ക് തൊഴിൽപരിശീലനം നൽകാൻ സന്നദ്ധ സംഘടനയായ അനന്യയുടെ കീഴിൽ കരകുളത്ത് ആരംഭിച്ച ' ചില്ല ' സെന്റർ ഫോർ ഹബിലിറ്റേഷൻ എന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. കിടപ്പുരോഗികൾ,വയോജനങ്ങൾ,ഭിന്നശേഷിക്കാർ തുടങ്ങി പരസഹായം ആവശ്യമുള്ളവർക്ക് കുറഞ്ഞ ചെലവിൽ സഹായം ലഭ്യമാക്കുന്ന കരുതൽ പദ്ധതിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.
അനന്യ ചെയർമാൻ ഡി.രഘുത്തമൻ അദ്ധ്യക്ഷത വഹിച്ചു.വെല്ലുവിളികൾ നേരിടുന്ന 17വയസിന് മുകളിലുള്ള കുട്ടികളെ കണ്ടെത്തി തൊഴിൽ പരിശീലനം നൽകി വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരിശീലനം സൗജന്യമാണ്. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണി.യു,പാലിയം ഇന്ത്യ അഡിഷണൽ ഡയറക്ടർ ഡോ.എം.എം.സുനിൽകുമാർ,വിക്ടർ രാജ്,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അജിത്ത് കുമാർ.സി,വിജയരാജ്.എൻ,എസ് രാജപ്പൻ നായർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.സുനിൽ കുമാർ സ്വാഗതവും അനന്യ സെക്രട്ടറി ജോബി .എ.എസ് നന്ദിയും പറഞ്ഞു.