തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ സർക്കാർ ഇന്ന് നിയമസഭയിൽ പ്രഖ്യാപിച്ചേക്കും. ചട്ടം 300പ്രകാരം സഭയിൽ ഇന്ന് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവന നടത്തുന്നുണ്ട്. പ്രതിസന്ധിയുള്ള മലപ്പുറത്താവും അധിക, താത്കാലിക ബാച്ചുകൾ. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞിട്ടും അവിടെ 9880 പേർക്ക് പ്രവേശനം കിട്ടിയിട്ടില്ല. 89 സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. 100 ബാച്ചുകൾ അധികമായി അനുവദിക്കണമെന്നാണ് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്‌ടർ (അക്കാഡമിക്) ആർ.സുരേഷ്‌കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ.പി.എൻ. അനിൽ എന്നിവരടങ്ങിയ സമിതി ശുപാർശ ചെയ്തത്.