തിരുവനന്തപുരം: കരമന കുഞ്ഞാലുംമൂട് മേലാറന്നൂർ റോഡ് രാമച്ചംവിള ലൈനിൽ ടി.സി 20/1470-1, എം.ഇ.ആർ.എ 27ൽ പി.ടി. കുഞ്ഞുണ്ണി (86, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, പി.എസ്.സി ഓഫീസ്) നിര്യാതനായി. തൃശൂർ കുന്നംകുളം സ്വദേശിയാണ്. മുൻ വനംവകുപ്പ് മന്ത്രി കെ.പി. വിശ്വനാഥന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഒരു സജീവ സർവീസ് സംഘടനാ പ്രവർത്തകനുമായിരുന്നു. പി.എസ്.സി സ്റ്റാഫ് അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പി.എസ്.സി പെൻഷണേഴ്സ് ഫ്രറ്റേണിറ്റി പ്രസിഡന്റ്, എംപ്ലോയിസ് ആൻഡ് പെൻഷണേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, രാമച്ചം വിള റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മേലാറന്നൂർ ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഭാര്യ : പി.കെ. ദേവയാനി (റിട്ട. ബോട്ടണി പ്രൊഫസർ). മക്കൾ: അനിൽ. കെ (ന്യൂസിലാന്റ്), അരുൺ. കെ. (മനഃശാസ്ത്രം). മരുമകൾ: സ്‌മിതാ അമ്പാടി (ഇമിഗ്രേഷൻ ഓഫീസർ, ന്യൂസിലാന്റ്).