തിരുവനന്തപുരം: ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ റേഷൻ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നീക്കം. എണ്ണക്കമ്പനികളിൽ നിന്നു മൊത്തവ്യാപാരികൾ വാങ്ങുന്ന മണ്ണെണ്ണ അവർ നേരിട്ടു ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ കടകളിൽ എത്തിക്കുന്ന സംവിധാനം ഒരുക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത്. മണ്ണെണ്ണ വാങ്ങാൻ ഈ കടകളിൽ പോകുന്ന കാർഡ് ഉടമകൾ മറ്റു റേഷൻ സാധനങ്ങളും അവിടെ നിന്നു വാങ്ങുമെന്ന ആശങ്കയിലാണ് മറ്റു റേഷൻ വ്യാപാരികൾ. ഈ നീക്കത്തോടു സഹകരിക്കേണ്ടെന്നാണു കേരള റേഷൻ എംപ്പോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) തീരുമാനം.
നിലവിൽ റേഷൻ വ്യാപാരികൾ മൊത്ത വ്യാപാരിയിൽ നിന്നു വാങ്ങി കടകളിൽ എത്തിക്കുകയാണ്.