തിരുവനന്തപുരം:സമ്പൂർണ്ണ ബഡ്‌ജറ്റ് പാസാക്കാനുള്ള ധനകാര്യബില്ലിൽ ബഡ്ജറ്റിലെ നികുതി നിരക്കുകൾ മാറ്റിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.
സൗരോർജ്ജ ഉൽപ്പാദകർക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി ഒഴിവാക്കി. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഉപഭോക്താക്കളുടെ ഡ്യൂട്ടി യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി ബജറ്റിൽ വർദ്ധിപ്പിച്ചിരുന്നു.
കുടുംബകോടതിയിലെ സ്വത്ത് വ്യവഹാരങ്ങളിൽ താമസത്തിനുള്ള വീട് ഒഴികെയുള്ള വസ്തുവകകളായിരിക്കും വ്യവഹാരത്തിൽ പരിഗണിക്കുക.
ചെക്ക് കേസുകളിൽ അമ്പതിനായിരം രൂപ വരെ 250 രൂപ കോർട്ട് ഫീ സ്റ്റാമ്പ്.
അമ്പതിനായിരം മുതൽ 2 ലക്ഷം വരെ 500 രൂപയും, 2 ലക്ഷം മുതൽ 5 ലക്ഷം വരെ 750 രൂപയും, 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 1000 രൂപയും, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 2000 രൂപയും, 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ 5000 രൂപയും, 50 ലക്ഷത്തിന് മുകളിൽ പതിനായിരം രൂപയും.
പാട്ടക്കരാറുകൾക്ക് ഒരു വർഷം വരെ 500 രൂപയും, 5 വർഷം വരെ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം (കുറഞ്ഞത് 500 രൂപ), 5 - 10 വർഷം 20% (കുറഞ്ഞത് 1000 രൂപ) 10 - 20 വർഷം വരെ 35% (മിനിമം 2000 രൂപ) 20 - 30 വർഷം വരെ 60%, 30 വർഷത്തിന് മുകളിൽ 90% സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചു.
മോട്ടോർ വാഹന നികുതികളിലും ഇളവുണ്ട്.
വലിയ ടൂറിസ്റ്റ് ബസ്സുകൾക്ക് ത്രൈമാസ റോഡ് നികുതി
സാധാരണ സീറ്റിന് 2250 രൂപ 1500 ആയും
പുഷ് ബാക്ക് സീറ്റിന് 2000 രൂപയായും കുറച്ചു. (നിലവിൽ 3000 രൂപ) സ്ലീപ്പർ ബെർത്ത് – ബെർത്തന് 4000 രൂപയിൽ നിന്ന് 3000 രൂപയായി കുറച്ചു.