വിതുര: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വിതുര ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ അനിഴം ഹൗസിൽ ആർ.വി.വിഷ്ണുവിന്റെ പതിനാറാം ചരമദിനമായ വിതുര എം.ജി.എം പൊൻമുടിവാലിപബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ വിഷ്ണുഅനുസ്മരണം നടത്തുകയും, വിഷ്ണുവിന്റെ സ്മരണനിലനിർത്തുന്നതിനായി ഓർമ്മമരം നടുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ ഉദ്ഘാടനം ചെയ്തു.മാനേജർ അഡ്വ.എൽ.ബീന, ഹെഡ് ബോയ് ദേവദത്ത്, ഹെഡ് ഗേൾ ലയാവർഗീസ്, ഫിസിക്കൽട്രെയിനർ ബിജു, രാജിടീച്ചർ, സജുകുമാർ, മണിലാൽ എന്നിവർ പങ്കെടുത്തു.