കല്ലമ്പലം:കരവാരം ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി പട്ട്ള വാർഡിൽ ലാലിയും ചാത്തൻപാറ വാർഡിൽ രാജിയും വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ലാലി കഴിഞ്ഞ തവണയും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നിലവിൽ കോൺഗ്രസ് കരവാരം മണ്ഡലം കമ്മിറ്റി ഭാരവാഹിയും, മഹിളാ കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് ഭാരവാഹിയുമാണ്. രാജി ടീച്ചർ സ്കൂൾ അദ്ധ്യാപികയും കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹിയുമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.നാമനിർദ്ദേശ പത്രിക സമർപ്പണത്തിൽ സ്ഥാനാർത്ഥികൾക്കൊപ്പം വർക്കല കഹാർ,കോൺഗ്രസ് ജില്ലാ,ബ്ലോക്ക് മണ്ഡലം കമ്മിറ്റി ഭാരവഹികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.