തിരുവനന്തപുരം: 'സൈബർ സ്മാർട്ട് 2024'ന്റെ ഭാഗമായി പ്ലേസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ സഹകരണത്തോടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.നിഷാറാണി അദ്ധ്യക്ഷയായി.സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എൻ.രോഹിത് ക്ലാസെടുത്തു.ടെക് ബൈഹാർട്ട് ചെയർമാൻ ശ്രീനാഥ് ഗോപിനാഥ്,​ഡയറക്ടർ എം.നാസർ,​കോളേജിലെ ഇക്കോണമിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലീഗിയോ മെറിൽ,​ഡോ.ദിവ്യ തോമസ് എന്നിവർ സംസാരിച്ചു.