trisha

തൃഷ പ്രധാന വേഷത്തിൽ എത്തുന്ന ബൃന്ദ ആഗസ്റ്റ് രണ്ടുമുതൽ സോണിലിവിൽ സ്ട്രീം ചെയ്യും. ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ മനോജ് മംഗല രചനയും സംവിധാനവും നിർവഹിച്ച് ആഡിംഗ് അഡ്വർടൈസിംഗ് എൽ.എൽ.പി നിർമ്മിച്ച പരമ്പര തെലുങ്ക്, തമിഴ്, കന്നട, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിൽ എത്തും. തൃഷയുടെയും ഇന്ദ്രജിത്തിന്റെയും ആദ്യ ഒ.ടി.ടി പരമ്പരയാണ് ബൃന്ദ. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരിസിൽ സായ് കുമാർ, ജയപ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സ്വാമി എന്നിവരും മുഖ്യവേഷങ്ങളിൽ അണിനിരക്കുന്നു. സൂര്യ മനോജ് മംഗലയും പത്മാവതി മല്ലടിയും ചേർന്നാണ് രചന. ദിനേശ് കെ. ബാബു ഛായാഗ്രഹണവും അൻവർ അലി ചിത്രസംയോജനവും നിർവഹിക്കുന്നു.